2007 ടി20 ലോകകപ്പ് ഇന്ത്യക്ക് നേടി തന്നെ ക്യാപ്റ്റൻ ധോണിയെ അഭിനന്ദിച്ചുള്ള ഒരു ധോണി ആരാധകന്റെ ട്വീറ്റിനെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ധോണി ഒറ്റക്ക് അല്ല വിജയിച്ചത് എന്നും ഒപ്പം കളിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു എന്നും അന്ന് ടീമിൽ ഉണ്ടായിരുന്ന ഹർഭജൻ സിംഗ് പറഞ്ഞു.
“പരിശീലകനില്ല, ഉപദേശകനില്ല, യുവതാരങ്ങൾ , മിക്ക മുതിർന്ന കളിക്കാരും ലോകകപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. മുമ്പ് ഒരു മത്സരത്തിലും ക്യാപ്റ്റനായിരുന്നിട്ടില്ല. എന്നിട്ടും ധോണി സെമിഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി, ക്യാപ്റ്റനായതിന് ശേഷം 48 ദിവസത്തിനുള്ളിൽ ടി20 ലോകകപ്പ് നേടി,” ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്.
“അതെ ഈ മത്സരങ്ങൾ കളിക്കുമ്പോൾ ധോണി ഇന്ത്യക്കായി ന തനിച്ചാണ് കളിച്ചത്.. മറ്റ് 10 പേർ ഉണ്ടായിരുന്നില്ല .. അങ്ങനെ ഒറ്റയ്ക്ക് അവൻ ലോകകപ്പ് ട്രോഫികൾ നേടി .. ഓസ്‌ട്രേലിയയോ മറ്റേതെങ്കിലും രാജ്യമോ ലോകകപ്പ് നേടിയാൽ ആ രാജ്യങ്ങൾ വിജയിച്ചു എന്ന് പറയുന്നു. എന്നാൽ ഇന്ത്യൻ ജയിക്കുമ്പോൾ ക്യാപ്റ്റൻ വിജയിച്ചു എന്നാണ് പറയപ്പെടുന്നത്. അതൊരു ടീം സ്‌പോർട്‌സാണ്. ഒരുമിച്ച് ജയിക്കും, ഒരുമിച്ച് തോൽക്കും,” ഹർഭജൻ ട്വീറ്റ് ചെയ്തു.