കോഹ്ലിയെ പ്രശംസിച്ച് മുൻ ഇന്ത്യം താരം ഗൗതം ഗംഭീർ രംഗത്ത്. കോഹ്ലിയുടെ ക്യാപ്റ്റൻസിയുടെ മികവ് പകരം വെക്കാൻ ഇല്ലാത്തത് ആണ് എന്നാണ് ഗംഭീർ പറഞ്ഞത്. ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരായ ധോണിയേക്കാളും ഗാംഗുലിയേക്കാളും ഒക്കെ മികച്ച ക്യാപ്റ്റനാണ് കോഹ്ലി എന്നാണ് ഗംഭീർ പറയുന്നത്. കോഹ്ലി ക്യാപ്റ്റനായി വന്നതിനു ശേഷമാണ് ഇന്ത്യ വിദേശത്തും പരമ്പരകൾ വിജയിക്കാൻ തുടങ്ങിയത് എന്ന ഗംഭീർ പറയുന്നു.
പരാജയപ്പെടുന്നത് പേടിച്ചാൽ പിന്നെ ആർക്കും ജയിക്കാൻ ആവില്ല. അങ്ങനെ ഒരു പേടി ഇല്ല എന്നതാണ് കോഹ്ലിയുടെ ഗുണം എന്ന് ഗംഭീർ പറയുന്നു. എല്ലാവരും ഗാംഗുലിയെ കുറിച്ചും ധോണിയെ കുറിച്ചുമൊക്കെ പറയുമെങ്കിലും കോഹ്ലി വന്നതിനു ശേഷമാണ് ഇന്ത്യ വിദേശത്ത് പോയി ജയിക്കാൻ തുടങ്ങിയത്. ഗംഭീർ പറഞ്ഞു. പല ക്യാപ്റ്റന്മാരും എടുക്കാത്ത റിസ്ക് എടുക്കാൻ കോഹ്ലി ഒരുക്കമാണ്. എല്ലാവരും ടെസ്റ്റ് തോൽക്കാതിരിക്കാൻ ഒരു ബാറ്റ്സ്മാനെ അധികം വെക്കുമ്പോൾ കോഹ്ലി അതില്ലാതെ 5 ബൗളർമാരെ കളിപ്പിക്കാൻ ധൈര്യം കാണിച്ചു. ഗംഭീർ പറഞ്ഞു .