അന്ന് സിക്സ് അടിച്ച് ധോണി, ഇന്ന് ദിനേഷ് ബന.. ഞങ്ങൾക്ക് ഇങ്ങനെ ലോകകപ്പ് ജയിച്ചാണ് ശീലം!!.

ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച രീതി എല്ലാ ക്രിക്കറ്റ് ആരാധകരെയും 2011ലെ ആ മനോഹര നിമിഷം ഓർമ്മിപ്പിച്ച് കാണും‌. ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ദിനേശ് ബാന, ലോംഗ്-ഓണിൽ ഒരു സിക്‌സ് പറത്തി കൊണ്ടായിരുന്നു ശനിയാഴ്ച ഇന്ത്യയ്ക്ക് അവരുടെ അഞ്ചാം കിരീടം അണ്ടർ 19 നേടിക്കൊടുത്തത്. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ സിക്‌സറിനെ അദ്ദേഹത്തിന്റെ ഷോട്ട് ഓർമ്മിപ്പിച്ചു.
20220206 125320

അന്ന് ധോണിയും ലോങ് ഓണിലേക്ക് ഒരു സിക്സ് അടിച്ചായിരുന്നു ഇന്ത്യക്ക് ലോക കിരീടം നൽകിയത്. ധോണി ഇന്ത്യയെ പല സാഹചര്യത്തിലും സിക്സ് അടിച്ച് കൊണ്ട് വിജയിപ്പിച്ച ചരിത്രം ഉണ്ട്. രണ്ട് പേരും വിക്കറ്റ് കീപ്പർമാർ ആണ് എന്ന സാമ്യവും ഉണ്ട്. ഇന്ത്യ ഇന്നലെ നാലു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ദിനേഷ് ബന പുറത്താകാതെ 13 റൺസ് എടുത്തു.