ഇനി വെറും ബേബി ഡിവില്ലിയേഴ്സ് അല്ല!! 35 പന്തിൽ സെഞ്ച്വറി, 57 പന്തിൽ 162!!! ഏത് അടി!!

ബേബി ഡിവില്ലിയേഴ്സ് എന്ന വിളിപ്പേരുള്ള ഡെവാൾഡ് ബ്രെവിസ് ഇന്ന് അടിച്ച അടി കണ്ടാൽ സാക്ഷാൽ ഡിവില്ലിയേഴ്സ് വരെ നമിച്ചു പോകും. അത്ര തകർപ്പൻ ഇന്നിങ്സ് ആണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ സി എസ് എ ടി20 ചാലഞ്ചിൽ പിറന്നത്. ടൈറ്റൻസിനായി ഇറങ്ങിയ ഡെവാൾഡ് ബ്രെവിസ് 57 പന്തിൽ നിന്ന് 162 റൺസ് ആണ് എടുത്തത്. നൈറ്റ്സിന്റെ എല്ലാ ബൗളർമാരും പ്രഹരമേറ്റു വാങ്ങി.

ഡിവില്ലിയേഴ്സ് 201037

13 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 35 പന്തിൽ നിന്ന് താരം ഇന്ന് സെഞ്ച്വറി നേടിയിരുന്നു. ടി20യിലെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ ആണ് താരം ഇന്ന് അടിച്ചത്. 45 പന്തിൽ 52 റൺസ് എടുത്ത ജിവേഷൻ, 15 പന്തിൽ 33 എടുത്ത ഡൊണാവൻ എന്നിവർ ചേർന്ന് ആദ്യ ഇന്നിങ്സിൽ 271 റൺസ് എന്ന കൂറ്റൻ സ്കോറിൽ ടൈറ്റൻസിനെ എത്തിച്ചു.

ഐ പിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു ബേബി എ ബി ഡി.