ഡെവൺ കോൺവേ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്ന് അറിയിച്ച് കെയിൻ വില്യംസൺ

Sports Correspondent

ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഡെവൺ കോൺവേ തന്റെ അരങ്ങേറ്റം നടത്തുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് നായകൻ കെയിൻ വില്യംസണ്‍. എന്നാൽ ടീമിന്റെ മറ്റു കോമ്പിനേഷനുകൾ എത്തരത്തിലായിരിക്കുമെന്നതിനെക്കുറിച്ച് ന്യൂസിലാണ്ട് നായകൻ വ്യക്തമാക്കിയില്ല.

മിച്ചൽ സാന്റനര്‍ നാളത്തെ മത്സരത്തിൽ കളിക്കുമോ അതോ നാല് പേസ‍ര്‍മാരുമായി ആവുമോ ന്യൂസിലാണ്ട് ഇറങ്ങുക എന്നതാണ് വലിയ ചോദ്യം. ട്രെന്റ് ബോൾട്ടിന് പകരം മാറ്റ് ഹെൻറി ടീമിലേക്ക് എത്തുമോ അതോ മിച്ചൽ സാന്റനറിന് അവസരം നൽകുമോ എന്നതും കോളിൻ ഡി ഗ്രാൻഡോമിനാണോ ഡാരിൽ മിച്ചലിനാണോ ഓൾറൗണ്ടറുടെ റോൾ എന്നത് വ്യക്തമാക്കുവാൻ വില്യംസൺ മുതി‍ര്‍ന്നില്ല.