ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ ഡെവണ്‍ കോണ്‍വേയെയും ഉള്‍പ്പെടുത്തി ന്യൂസിലാണ്ട്

Sports Correspondent

വിന്‍ഡീസിനെതിരെയുള്ള ഹാമിള്‍ട്ടണ്‍ ടെസ്റ്റ് ടീമിലേക്ക് ഡെവണ്‍ കോണ്‍വേയെ ഉള്‍പ്പെടുത്തി ന്യൂസിലാണ്ട്. ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പര്‍ ബിജെ വാട്ളിംഗിന് കവര്‍ എന്ന നിലയിലാണ് ന്യൂസിലാണ്ട് ഡെവണിനെ ഉള്‍പ്പെടുത്തിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഡിസംബര്‍ മൂന്നിനാണ് ആരംഭിയ്ക്കുന്നത്.

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഡെവണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 പരമ്പരയില്‍ 41, 65* എന്നിങ്ങനെയുള്ള സ്കോറാണ് നേടിയ ഡെവണ്‍ പ്ലങ്കറ്റ് ഷീല്‍ഡില്‍ കഴിഞ്ഞ മൂന്ന് സീസണിലായി ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോറര്‍ കൂടിയാണ്.