ന്യൂസിലാണ്ടിനായി ഇനിയും കളിക്കണം, ലോകകപ്പും കളിക്കാനാഗ്രഹം – ട്രെന്റ് ബോള്‍ട്ട്

Sports Correspondent

2022ൽ കേന്ദ്ര കരാറിൽ നിന്ന് വിടുതൽ തരണമെന്ന് ആവശ്യപ്പെട്ട ന്യൂസിലാണ്ട് പേസര്‍ ട്രെന്റ് ബോള്‍ട്ട് പറയുന്നത് താന്‍ ഇനിയും ന്യൂസിലാണ്ടിനായി കളിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുവാനും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വേണ്ടിയാണ് ബോള്‍ട്ട് കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ചത്.

തനിക്ക് ന്യൂസിലാണ്ടിനായി ഇനിയും കളിക്കണമെന്നും ലോകകപ്പിൽ കളിക്കാന്‍ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി. ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിന് ശേഷം താരം ന്യൂസിലാണ്ടിനായി കളിച്ചിട്ടില്ല. കേന്ദ്ര കരാര്‍ ഉള്ള താരങ്ങള്‍ക്ക് മുന്‍ഗണന നൽകുക എന്നതാണ് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ സമീപനം.