ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നേടിക്കൊടുത്ത് എൽഗാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

Sports Correspondent

ഇന്ത്യയ്ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 11 റൺസ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ 140 റൺസ് നേടിയ ഡീന്‍ എൽഗാര്‍ ആണ് ടീമിന്റെ നെടുംതൂണായി നിൽക്കുന്നത്. അരങ്ങേറ്റക്കാരന്‍ ഡേവിഡ് ബെഡിംഗാം 56 റൺസ് നേടിയപ്പോള്‍ ടോണി ഡി സോര്‍സി 28 റൺസ് നേടി.

ഇന്ത്യയ്ക്കാി സിറാജും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി. 113/3 എന്ന നിലയിൽ നിന്ന് എൽഗാര്‍ – ബെഡിംഗാം കൂട്ടുകെട്ട് നേടിയ 131 റൺസ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം ദക്ഷിണാഫ്രിക്കന്‍ പക്ഷത്തേക്ക് മാറ്റിയത്.