17 പന്തിൽ റെക്കോർഡ് അർദ്ധ സെഞ്ചുറിയുമായി ഡി കോക്ക്

ടി20യിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും വേഗതയാർന്ന അർദ്ധ സെഞ്ചുറി സ്വന്തമാക്കി ക്യാപ്റ്റൻ ഡി കോക്ക്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് 17 പന്തിൽ നിന്ന് അർദ്ധ സെഞ്ചുറി നേടി ഡി കോക്ക് റെക്കോർഡിട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ ലക്ഷ്യം വെച്ച് ഓപ്പണറായി ഇറങ്ങിയ ഡി കോക്ക് ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.

മത്സരത്തിൽ 22 പന്തിൽ നിന്ന് 65 റൺസ് എടുത്ത ഡി കോക്ക് മാർക്ക് വുഡിന് വിക്കറ്റ് നൽകി മടങ്ങുകയും ചെയ്തു. ഡി കോക്കിന്റെ ഇന്നിങ്സിൽ 8 സിക്‌സും 2 ഫോറും ഉൾപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് എടുത്തത്.