എതിര്‍ ടീമുകളുടെ ബാറ്റിംഗ് നിരയെ പിഴുതെറിഞ്ഞ് കൊടുങ്കാറ്റായി ജോഫ്ര ആര്‍ച്ചര്‍ മാറുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ഇംഗ്ലണ്ടിന് വേണ്ടി തന്റെ ആദ്യ പതിമൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ ജോഫ്ര ആര്‍ച്ചര്‍ക്ക് 6 മെയ്ഡന്‍ ഓവറുകള്‍ ഉണ്ടായിരുന്നു. കൂടാതെ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ പുറത്താക്കി തന്റെ കന്നി ടെസ്റ്റ് വിക്കറ്റും താരം നേടി. കൃത്യതയോടെ പേസോടെ പന്തെറിയുകയായിരുന്നു ജോഫ്ര ആര്‍ച്ചര്‍.
ലോകകപ്പ് ജേതാവായ വിജയിച്ച ക്രിക്കറ്റാണ് ജോഫ്രയെങ്കിലും താരം ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യനായ താരമാണെന്നാണ് സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞത്. ലോര്‍ഡ്സില്‍ നാലാമത്തെയും അഞ്ചാമത്തെയും ദിവസത്തിലും താരത്തിന് വേണ്ടത്ര ബൗണ്‍സും ഹൈറ്റും നേടാനാകുമെന്നാണ് തന്റെ വിലയിരുത്തലെന്ന് സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞു. മികച്ച ബൗണ്‍സറുകളും ലൈനും ലെഗ്ത്തുമെല്ലാം ജോഫ്രയുടെ കരുത്താണെന്ന് ബ്രോഡ് ചൂണ്ടിക്കാട്ടി.
വരും കാലത്തില്‍ എതിരാളികളുടെ വിക്കറ്റുകള്‍ കടപുഴകുന്ന കൊടുങ്കാറ്റായി ജോഫ്ര മാറുന്നത് ലോകം കാണുമെന്നും ബ്രോഡ് പറഞ്ഞു. ഇത് ജോഫ്രയുടെ ആദ്യ ടെസ്റ്റ് മാത്രമാണ്. താരം ഇനിയങ്ങോട്ടുള്ള മത്സരങ്ങളില്‍ അനുദിനം മെച്ചപ്പെടുമെന്നത് ഉറപ്പാണെന്നും ബ്രോഡ് കൂട്ടിചേര്‍ത്തു.