ഇന്ത്യയുടെ എല്ലാ ഭാഗത്തുവെച്ചും ഡേ നൈറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുകൂടിയായ സൗരവ് ഗാംഗുലി. ഇത് ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഉണർവ് സമ്മാനിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഡേ നൈറ്റ് ക്രിക്കറ്റ് എല്ലാ തവണയും ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് മത്സരം നടന്ന വേദിയായ കൊൽക്കത്തയിൽ വെച്ച് തന്നെ നടത്താൻ പദ്ധതിയില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. താൻ ഇപ്പോൾ വളരെ സന്തോഷവാൻ ആണെന്നും ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി ഇത് ചെയ്യേണ്ടത് അത്യവശ്യമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ സൂപ്പർ താരങ്ങൾ ഒഴിഞ്ഞ ഗാലറിയിൽ മത്സരം കളിക്കുന്നതിനോട് യോജിപ്പില്ലെന്നും ടി20 ക്രിക്കറ്റിന് കിട്ടിയ സ്വീകരണം ഡേ നൈറ്റ് ടെസ്റ്റിന് കിട്ടുമെന്നും ഗാംഗുലി പറഞ്ഞു. 2007ൽ ആദ്യമായി ടി20 ക്രിക്കറ്റ് നിലവിൽ വന്നപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ടി20 മത്സരങ്ങൾക്ക് ഗാലറിയിൽ ഒരു സീറ്റ് പോലും ബാക്കിയില്ലെന്നും ഗാംഗുലി പറഞ്ഞു.