ദവലത് സദ്രാന് കേന്ദ്ര കരാര്‍ തിരികെ ലഭിച്ചേക്കും

Sports Correspondent

അഫ്ഗാനിസ്ഥാന്‍ പേസര്‍ ദവലത് സദ്രാന് തന്റെ കേന്ദ്ര കരാര്‍ തിരികെ ലഭിച്ചേക്കുമെന്ന് സൂചന. ലോകകപ്പിന് ശേഷം വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കിയപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ കരാര്‍ ബോര്‍ഡ് തിരിച്ചെടുത്തത്.

ഓഗസ്റ്റ് 15ന് താരത്തിന് കരാര്‍ ലഭിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.