ഡെംബലെ ബാഴ്സലോണക്ക് ഒപ്പം ലിസ്ബണിലേക്ക് പോകും

- Advertisement -

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധ്യത. പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്ത ഡെംബലെയെ കൂടെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ ബാഴ്സലോണ തീരുമാനിച്ചിരിക്കുകയാണ്. നാളെ ലിസ്ബണിലേക്ക് തിരിക്കുന്ന ബാഴ്സലോണ സ്ക്വാഡിനൊപ്പം ഡെംബലെയും ഉണ്ടാകും. ഇന്ന് മാത്രമാണ് ഡെംബലെയ്ക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

ചെറിയ വേദന അനുഭവപ്പെട്ട താരം നാപ്പോളിക്ക് എതിരായ പ്രീക്വാർട്ടർ മത്സരത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇനി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിൽ ബയേണിനെ ആണ് ബാഴ്സലോണ നേരിടേണ്ടത്‌. അന്ന് ഡെംബലെ കളിക്കും എന്ന് ഉറപ്പില്ല എങ്കിലും സെമി ഫൈനൽ മുതൽ ഡെംബലയ്ക്ക് കളിക്കാൻ ആകും എന്ന് ക്ലബ് വിശ്വസിക്കുന്നു.

ഈ സീസണിൽ ഉടനീളം അലട്ടിയ പരിക്ക് മാറാൻ ഫെബ്രുവരിയിൽ ഡെംബലെ ഫിൻലാൻഡിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അവസാനമായി നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി ഡെംബലെ കളത്തിൽ ഇറങ്ങിയത്.

Advertisement