മൂന്നാം ടെസ്റ്റിലും ഡേവിഡ് വാർണർ കളിച്ചേക്കില്ല

Staff Reporter

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണറിന് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റും നഷ്ടമായേക്കും. പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ട്ടമായ ഡേവിഡ് വാർണർ പരിക്ക് മാറി പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ താരത്തിന് നിലവിൽ ഓടുമ്പോൾ വേദനയുണ്ടെന്നും ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് കാര്യത്തിൽ ഉറപ്പില്ലെന്നും പരിശീലകൻ ജസ്റ്റിൻ ലാങ്ങർ പറഞ്ഞു.

പരിശീലനത്തിനിടെ വാർണർ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തെന്നും എന്നാൽ വിക്കറ്റുകൾക്കിടയിൽ താരത്തിന് മികച്ച രീതിയിൽ ഓടാൻ കഴിയുന്നില്ലെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു. ജനുവരി 7ന് സിഡ്‌നിയിൽ വെച്ചാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം. നിലവിൽ 4 മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ 1-0 മുൻപിലാണ്.