ബോക്സിംഗ് ഡേ അങ്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്ററിന് എതിരെ

Images (8)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബോക്സിങ് ഡേ അങ്കമാണ്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ നേരിടും. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്‌. മികച്ച ഫോമിൽ ഉള്ള രണ്ട് ക്ലബുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. ലെസ്റ്റർ സിറ്റി ലീഗിൽ രണ്ടാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതുമാണ് നിൽക്കുന്നത്‌.

ഇന്ന് വിജയിച്ചാൽ യുണൈറ്റഡിന് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താൻ ആകും. ലീഗ് കപ്പിൽ എവർട്ടണെതിരെ ഇറങ്ങിയ ടീമിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാകും ഇന്ന് യുണൈറ്റഡ് ഇറങ്ങുക‌. മാർഷ്യൽ, റാഷ്ഫോർഡ്, മക്ടോമിനെ, ഫ്രെഡ്, ഡി ഹിയ, ലിൻഡെലോഫ്, ബിസാക എന്നിവരൊക്കെ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തും. എവർട്ടണെതിരെ ഗോൾ നേടിയ കവാനി ആദ്യ ഇലവനിൽ തുടർന്നേക്കും. ഇന്ന് വൈകിട്ട് 6 മണിക്കാണ് മത്സരം നടക്കുന്നത്.

Previous articleമൂന്നാം ടെസ്റ്റിലും ഡേവിഡ് വാർണർ കളിച്ചേക്കില്ല
Next articleആഴ്സണൽ ദുരിതം ഇന്നെങ്കിലും തീരുമോ, അർട്ടേറ്റ ഇന്ന് ലമ്പാർഡിന് എതിരെ