2019 ലോകകപ്പിനു ശേഷം ഡേവിഡ് റിച്ചാര്‍ഡ്സണ്‍ സ്ഥാനമൊഴിയും

Sports Correspondent

2019 ഏകദിന ലോകകപ്പിനു ശേഷം ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയുമെന്ന് അറിയിച്ച് ഡേവിഡ് റിച്ചാര്‍ഡ്സണ്‍. 2012 മുതല്‍ ഈ സ്ഥാനത്ത് തുടര്‍ന്ന് വരികയാണ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍. തന്റെ കരാര്‍ കാലാവധി 2019ല്‍ അവസാനിക്കുന്ന അവസരത്തിലാണ് റിച്ചാര്‍ഡ്സണിന്റെ തീരുമാനം.

ഡേവിഡിന്റെ സേവനങ്ങള്‍ക്ക് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ നന്ദി അറിയിച്ചു. 2002ല്‍ ഐസിസി ജനറല്‍ മാനേജര്‍ പദവിയില്‍ എത്തിയ റിച്ചാര്‍ഡ്സണ് പിന്നീട് 2012ല്‍ ചീഫ് എക്സിക്യൂട്ടീവ് ആയി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial