ഹൈദരാബാദ് എഫ് സിയുടെ ഔദ്യോഗിക ലോഗോ എത്തി

ഐ എസ് എല്ലിലെ പുതിയ ക്ലബായ ഹൈദരബാദ് എഫ് സി തങ്ങളുടെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഹൈദരബാദ് നഗരത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ലോഗോ ഡിസൈൻ. മഞ്ഞയും കറുപ്പും നിറത്തിലാണ് ലോഗോ ഡിസൈൻ. മഞ്ഞ ലോഗോ മഞ്ഞനിറത്തിലാകും പുതിയ ക്ലബിന്റെ ജേഴ്സി എന്ന സൂചനയും നൽകുന്നു.

പൂനെ സിറ്റി എഫ് സിക്ക് പകരമായാണ് ഹൈദരബാദ് എഫ് സി ഐ എസ് എല്ലിലേക്ക് എത്തുന്നത്. പൂനെ സിറ്റി സാമ്പത്തിക ബാധ്യത കാരണം അടച്ചു പൂട്ടുകയും പകരം ഹൈദരാബാദിൽ പുതിയ ഒരു ക്ലബ് വരികയുമായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വരുൺ ത്രിപുരനേനി അടക്കമുള്ളവർ ആണ് ഹൈദരാബാദ് എഫ് സിയുടെ ഉടമകൾ. ടീമിന്റെ ജേഴ്സിയും മറ്റും ഉടൻ പുറത്തിറക്കും.

Previous articleഡേവിഡ് ബൂൺ പാകിസ്ഥാൻ – ശ്രീലങ്ക പര്യടനത്തിനുള്ള മാച്ച് റഫറി
Next articleവീണ്ടും ലീഡ് കളഞ്ഞ് കുളിച്ച് സ്പർസ്, ലെസ്റ്ററിൽ തോൽവി