ഹാമിള്‍ട്ടൺ ടെസ്റ്റിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 235 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 242 റൺസിന് പുറത്തായപ്പോള്‍ ന്യൂസിലാണ്ട് 211 റൺസിന് പുറത്താകുകയായിരുന്നു.
ഇന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേവിഡ് ബെഡിംഗാം നേടിയ ശതകം ആണ് ടീമിനെ പിടിചുനിര്‍ത്തിയത്. 110 റൺസ് നേടിയ താരത്തിനൊപ്പം 43 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സൺ മാത്രമാണ് റൺസ് കണ്ടെത്തിയ താരങ്ങള്‍.
ന്യൂസിലാണ്ടിനായി വില്യം ഒറൗര്‍ക്കേ 5 വിക്കറ്റ് നേടി. 267 റൺസ് വിജയ ലക്ഷ്യമാണ് ന്യൂസിലാണ്ടിന് മുന്നിലുള്ളത്.














