ലക്ഷ്യം അമേരിക്കയിലെ കരിയര്‍, ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ അവസാനിപ്പിച്ച് താരം

ദക്ഷിണാഫ്രിക്കയ്ക്കായി 9 ടെസ്റ്റുകളില്‍ നിന്ന് 26 വിക്കറ്റുകള്‍ നേടിയ ഡെയിന്‍ പീഡെട് ഇനി അമേരിക്കയില്‍ അവസരം തേടും. അമേരിക്കയില്‍ ആരംഭിയ്ക്കുന്ന പുതിയ മൈന്‍ ലീഗ് ടി20 ടൂര്‍ണ്ണമെന്റില്‍ കരാറിലെത്തിയ താരം തന്റെ ട്വിറ്ററില്‍ “പുതിയ ആരംഭം” എന്ന് കുറിച്ച് ഇട്ട ട്വീറ്റാണ് ഈ കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.

30 വയസ്സുള്ള താരം അവസാനമായി ഇന്ത്യയ്ക്കെതിരെ ഒക്ടോബറില്‍ റാഞ്ചിയിലാണ് ടെസ്റ്റ് കളിച്ചത്. കേശവ് മഹാരാജും തബ്രൈസ് ഷംസിയും രംഗത്തെത്തിയതോടെയാണ് ഡെയിനിന്റെ സാധ്യതകള്‍ മങ്ങിയത്. അമേരിക്കയില്‍ ഇപ്പോളുള്ള സാഹചര്യത്തില്‍ തനിക്ക് കൂടുതല്‍ അവസരമുണ്ടെന്നാണ് പീഡെട് അവകാശപ്പെടുന്നത്.