31 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക

Sports Correspondent

ഹാമിള്‍ട്ടണിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക 242 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും ന്യൂസിലാണ്ടിനെ 211 റൺസിന് പുറത്താക്കി രണ്ടാം ദിവസം 31 റൺസിന്റെ ലീഡുമായി അവസാനിപ്പിക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.

ഡെയിന്‍ പീഡെട് നേടിയ അഞ്ച് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. നീൽ വാഗ്നര്‍ 33 റൺസ് നേടി ലീഡ് കുറയ്ക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ചു. 43 റൺസ് നേടിയ കെയിന്‍ വില്യംസണൊപ്പം ടോം ലാഥം(40), വിൽ യംഗ്(36) എന്നിവരാണ് ന്യൂസിലാണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ഡെയിന്‍ പാറ്റേഴ്സൺ മൂന്ന് വിക്കറ്റ് നേടി പീഡെട്ന് മികച്ച പിന്തുണ നൽകി.