ഇംഗ്ലണ്ട് സന്ദര്‍ശിക്കുവാന്‍ വിന്‍ഡീസ് ടീം തയ്യാറെടുക്കുന്നതിനിടെ പരമ്പര ജൂലൈയില്‍ തന്നെ നടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് വിന്‍ഡീസ് ബോര്‍ഡ്. ഈ വരുന്ന മേയ് 28് നടക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ടെലി കോണ്‍ഫറന്‍സില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് വിന്‍ഡീസ് ബോര്‍ഡ് സിഇഒ ജോണി ഗ്രേവ് വ്യക്തമാക്കി.
ജൂണ്‍ ആദ്യമാകുമ്പോള്‍ തന്നെ പരമ്പരയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. താരങ്ങളുടെ തിരഞ്ഞെടുക്കലും ഫ്ലൈറ്റുകളുടെ ചാര്‍ട്ടിംഗ് പോലുള്ള കാര്യങ്ങളില്‍ തീരുമാനിക്കുവാന്‍ ഈ മീറ്റിംഗിന് ശേഷം ബോര്‍ഡിന് വേഗത്തില്‍ സാധിക്കുമെന്നും ജോണി വ്യക്തമാക്കി.
താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കുവാനായി എന്നത് തന്നെ വലിയ ഒരു വാര്‍ത്തയാണ്. ഇത്രയും നാള്‍ വീട്ടില്‍ ഫിറ്റ്നെസ്സ് കാര്യങ്ങളില്‍ മാത്രമാണ് അവര്‍ക്ക് ശ്രദ്ധിക്കാനായത്. ഇപ്പോള്‍ ചെറിയ തോതിലെങ്കിലും പൂര്‍ണ്ണമായ പരിശീലനത്തിലേര്‍പ്പെടുവാന്‍ താരങ്ങള്‍ക്കായിട്ടുണ്ടെന്നത് വളരെ മികച്ച കാര്യമാണെന്നും ജോണി ഗ്രേവ് വ്യക്തമാക്കി.
ബയോ സുരക്ഷിതമായ അന്തരീക്ഷവും മറ്റും തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ ഇംഗ്ലണ്ട് ബോര്‍ഡും സര്‍ക്കാരും വരുത്തിയ പുരോഗതി ബോര്‍ഡില്‍ നിന്ന് അറിയുവാന്‍ സാധിക്കുന്നുണ്ടെന്നും ജോണി ഗ്രേവ് വ്യക്തമാക്കി.