2022 ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മടങ്ങിയെത്തും, ഇന്ത്യയുണ്ടാകുമോ എന്നതിനു കാത്തിരിക്കണം

Sports Correspondent

സെപ്റ്റംബര്‍ 2022ല്‍ ചൈനയിലെ ഹാംഗ്സോയില്‍ നടക്കാനിരിക്കുന്ന 19ാമത് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മടങ്ങിയെത്തും. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടത്തപ്പെടുക. മാര്‍ച്ച് 3നു ഒളിമ്പിക്സ് കൗണ്‍സില്‍ ഏഷ്യയാണ് ഈ തീരൂമാനം കൈകൊണ്ടത്. ഒസിഎയുടെ പൊതു അസംബ്ലിയിലാണ് ഈ തീരുമാനം കൈകൊണ്ടത്. 2010, 2014 ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് മത്സരയിനമായിരുന്നുവെങ്കിലും പിന്നീടുള്ള ഗെയിംസില്‍ നിന്ന് അത് ഒഴിവാക്കപ്പെടുകയായിരുന്നു.

ഇന്ത്യ പങ്കെടുക്കാതിരുന്നതാണ് തീരുമാനത്തിനു പിന്നിലുള്ള കാരണം. തീരുമാനത്തെ സ്വാഗതം ചെയ്ത ഇന്ത്യന്‍ ഒളിമ്പിക്സ് അസോസ്സിയേഷന്‍ ക്രിക്കറ്റിനു ബിസിസിഐ ടീമിനെ അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് പ്രത്യാശ പ്രകടിപിപിച്ചു. ഇന്ത്യ ടീമിനെ അയയ്ക്കുന്ന പക്ഷം പുരുഷ വനിത വിഭാഗത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ ലഭിയ്ക്കുവാനുള്ള സാധ്യത അധികമാണെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത അഭിപ്രായപ്പെട്ടു.