ചെസ്സും ക്രിക്കറ്റും ഒരേ സമയം കളിക്കാനാകില്ല, അതിനാല്‍ തന്നെ ക്രിക്കറ്റിന് പ്രാധാന്യം കൊടുത്തു – ചഹാല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍ മികച്ചൊരു ചെസ് താരം കൂടിയാണ്. ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളയാണ് ചഹാല്‍. എന്ാല്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ താരം പിന്നീട് ചെസ്സിനെ ഉപേക്ഷിക്കുകയായിരുന്നു. എന്നാലും ക്രിക്കറ്റിന്റെ ഇടവേളകളില്‍ സഹതാരങ്ങളുമായി താരം ചെസ്സ് കളിയില്‍ ഏര്‍പ്പെടാറുണ്ട്.

ഇരു കായിക ഇനങ്ങളും ഒരു പോലെ കൊണ്ടു പോകാനാകാത്തതിനാലാണ് താന്‍ ചെസ്സ് ഉപേക്ഷിച്ചതെന്ന് ചഹാല്‍ വെളിപ്പെടുത്തി. പിന്നെ ചെറുപ്പത്തില്‍ തന്നെ ഇരു കായിക ഇനങ്ങള്‍ക്കായി 16-20 മണിക്കൂര്‍ പരിശീലനത്തിനായി വേണ്ടിയിരുന്നുവെന്നും തനിക്ക് അത് വളരെ പ്രയാസകരമായ കാര്യമായിരുന്നുവെന്നും ചഹാല്‍ വ്യക്തമാക്കി.

1998ല്‍ ആണ് താന്‍ ആദ്യമായി നാഷണല്‍സ് കളിച്ചത്. അന്നത്തെ കാലത്ത് 10-12 മണിക്കൂര്‍ ചെസ്സിനും 6-8 മണിക്കൂര്‍ ക്രിക്കറ്റിനും പരിശീലനം നടത്തേണ്ടതായി ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇരു ഇനങ്ങളും ഒരുമിച്ച് കൊണ്ടു പോകുവാനായി വളരെ പ്രയാസകരമായിരുന്നുവെന്നും ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരിച്ചെത്തിയപ്പോളാണ് തന്റെ പിതാവ് തന്നോട് കൂടുതല്‍ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രം ചെലുത്തുവാന്‍ ആവശ്യപ്പെട്ടത്.

ചെസ്സിന് വേണ്ടി സ്പോണ്‍സര്‍മാരെ കണ്ടെത്താനാകാതെ പോയതും തനിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും ചഹാല്‍ പറഞ്ഞു.