എട്ട് വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് തിരികെയെത്തുന്നു

India

2022ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റും ഉണ്ടാകും. എട്ട് വർഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിൽ തിരികെയെത്തുന്നത്. ചൈനയിലെ സീജിയങ്ങിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ 40 ഇനങ്ങളിൽ ഇത്തവണ ക്രിക്കറ്റും ഉണ്ടാകും. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ബ്രേക്ക് ഡാൻസിംഗും ഇ- സ്പോർട്ട്സും ഉണ്ടാവും.

ക്രിക്കറ്റിന്റെ ടി20 ഫോർമ്മാറ്റാവും ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുരുഷ വനിതാ ക്രിക്കറ്റ് ടീമുകൾക്ക് പങ്കെടുക്കാൻ സാധിക്കും.
2014ലെ ഏഷ്യൻ ഗെയിംസിലായിരുന്നു അവസാനമായി ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നത്. 2014ൽ അഫ്ഗാനെ പരാജയപ്പെടുത്തി ശ്രീലങ്കക്കായിരുന്നു സ്വർണം. ബംഗ്ലാദേശിനായിരുന്നു വെങ്കലം. വനിത ക്രിക്കറ്റിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ ആയിരുന്നു സ്വർണം. ശ്രീലങ്കൻ ടീം വെങ്കലവും നേടി.