ഗാബയിലെ ഡേ നൈറ്റ് ടെസ്റ്റിനു സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ, ഗുണഭോക്താക്കള്‍ ആരെന്ന് അറിയാം?

Sports Correspondent

ഗാബയില്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന ‍ഡേ നൈറ്റ് ടെസ്റ്റില്‍ സൗന്യ ടിക്കറ്റുകള്‍ നല്‍കുവാനായി ക്രിക്കറ്റ് ഓസ്ട്രേലിയയും ക്യൂന്‍സ്‍ലാന്‍ഡ് ക്രിക്കറ്റും ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സം മൂലം ഉപേക്ഷിക്കപ്പെട്ട ബ്രിസ്ബെയിന്‍ ഹീറ്റ്-സിഡ്നി തണ്ടര്‍ മത്സരത്തിനു ടിക്കറ്റെടുത്തവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുവാന്‍ ഒരുങ്ങുന്നത്.

ശ്രീലങ്കയുമായുള്ള ടെസ്റ്റ് മത്സരത്തിനാണ് സൗജന്യ ടിക്കറ്റ്. ഇന്നലെ നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ബ്രിസ്ബെയിനിലെ വൈദ്യുതി തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ചില ഫ്ലഡ് ലൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമ പ്രകാരം ഒരിന്നിംഗ്സ് പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയതിനാല്‍ റീഫണ്ട് അനുവദനീയമല്ലെന്നാണെങ്കിലും കാണികള്‍ക്ക് ഈ അവസരം കൊടുക്കേണ്ടതുണ്ടെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്.