ലെസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി ആൾബ്രൈറ്റൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലെസ്റ്റർ താരം മാർക്ക് ആൾബ്രൈറ്റന് ലെസ്റ്റർ സിറ്റിയിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം ലെസ്റ്റർ വിങ്ങർ 2022 വരെ ലെസ്റ്റർ സിറ്റിയിൽ തുടരും. 29കാരനായ ആൾബ്രൈറ്റൻ 2014ലാണ് ആസ്റ്റൺ വില്ലയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്. ഈ സീസണിൽ ലെസ്റ്റർ സിറ്റിക്ക് വേണ്ടി 21 മത്സരങ്ങൾ ആൾബ്രൈറ്റൻ കളിച്ചിട്ടുണ്ട്.

ലെസ്റ്ററിന് വേണ്ടി 176 മത്സരങ്ങൾ കളിച്ച ആൾബ്രൈറ്റൻ ലെസ്റ്റർ സിറ്റി 2015-16 സീസണിൽ  ചരിത്ര പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ ടീമിലെ പ്രധാന താരമായിരുന്നു. ലെസ്റ്ററിൽ തുടരുക എന്നത് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നെന്ന് കരാർ ഒപ്പിട്ടതിന് ശേഷം താരം പറഞ്ഞു. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റിയിപ്പോൾ.