കൂടുതല്‍ വിവരങ്ങള്‍ കൈമാറുവാന്‍ ബാന്‍ക്രോഫ്ടിനോട് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ

Sports Correspondent

തന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാമറണ്‍ ബാന്‍ക്രോഫ്ടിനോട് കൂടുതല്‍ വിവരങ്ങള്‍ കൈമാറുവാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. കേപ്ടൗണില്‍ നടന്ന സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തില്‍ ബൗളര്‍മാര്‍ക്കും സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുമെന്നത് സ്വാഭാവികമായ കാര്യമാണെന്നായിരുന്നു ബാന്‍ക്രോഫ്ടിന്റെ പ്രസ്താവന.

നിലവില്‍ ഇംഗ്ലണ്ടില്‍ ഡര്‍ഹത്തിന് വേണ്ടി കളിക്കുന്ന താരം ദി ഗാര്‍ഡിയന് നല്‍കിയ് അഭിമുഖത്തിലാണ് ഈ പ്രസ്താവന നടത്തിയത്. അതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ നടത്തുമെന്നും വിവരം കൈവശമുള്ളവര്‍ മുന്നോട്ട് വരണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു.

പുതിയ വിവരം ഉണ്ടെങ്കില്‍ അത് പുറത്ത് പറയണമെെന്നും അതിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താരത്തിനെ അറിയിച്ചിട്ടുണ്ട്.