കൊറോണയ്ക്കെതിരെ പൊരുതുവാനുള്ള സഹായ ഹസ്തവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

- Advertisement -

കൊറോണ വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണ അര്‍പ്പിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. എമര്‍ജന്‍സി റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ബംഗാളിന്റെ ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഭാവനയായി നല്‍കിയത്.

കൊറോണ വ്യാപനം തടയുകയും വൈറസിനെ ഇല്ലാതാക്കുകയും തങ്ങളുടെയും ദൗത്യമാണെന്നും അതിന് വേണ്ട ചെറിയ സഹായമാണ് ഇതെന്നും സിഎബി പ്രസിഡന്റ് അവിഷേക് ഡാല്‍മിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഈഡന്‍ ഗാര്‍ഡന്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും ഡോര്‍മറ്ററിയും ക്വാറന്റൈന്‍ കേന്ദ്രമായി ഉപയോഗിക്കുവാന്‍ വിട്ട് നല്‍കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement