സിംബാബ്‍വേയ്ക്ക് തിരിച്ചടി, അടുത്ത പരമ്പരകളില്‍ മുന്‍ നായകനില്ല

Sports Correspondent

സിംബാബ്‍വേയുടെ മുന്‍ നായകന്‍ ഗ്രെയിം ക്രെമറിന്റെ സേവനം ടീമിനു വരുന്ന ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരകളില്‍ ലഭ്യമാവുകയില്ല. താരത്തിനു കാല്‍മുട്ടിനു ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്നുവെന്നതിനാലാണ് ഇത്. സിംബാബ്‍വേ ക്രിക്കറ്റാണ് ഈ വിവരം പുറത്ത് വിട്ടത്. സിംബാബ്‍വേയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുവാന്‍ സാധിക്കാത്തതിനാല്‍ താരത്തിനെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് നേരത്തെ സിംബാബ്‍വേ പുറത്താക്കിയിരുന്നു.

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരയ്ക്ക് വേണ്ടിയുള്ള ക്യാമ്പില്‍ വെച്ച് പരിക്ക് കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് ക്രെമര്‍ കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു.

അതേ സമയം സോളമന്‍ മിര്‍, കൈല്‍ ജാര്‍വിസ് എന്നിവര്‍ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമായി ടീമിലേക്ക് ഉടന്‍ തിരികെ എത്തുമെന്നാണ് അറിയുന്നത്.