മാഞ്ചസ്റ്റർ സിറ്റിയിൽ ആർക്കും ടീമിൽ സ്ഥാനം ഉറപ്പില്ല : ജീസുസ്

മാഞ്ചസ്റ്റർ സിറ്റി ടീമിൽ ആരും സുരക്ഷിതരല്ലാ എന്ന് ബ്രസീലിയൻ യുവ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസ്. ജർമ്മൻ വിംഗർ സാനെയെ കഴിഞ്ഞ മത്സരത്തിൽ സ്ക്വാഡിലേ ഉൾപ്പെടുത്താതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജീസുസ്. സാനെ എന്നല്ല ആർക്കും ടീമിൽ സ്ഥാനം ഉറപ്പ് ഇല്ല. അത് ലോകത്തെ എല്ലാ മികച്ച ടീമുകളുടെയും അവസ്ഥയാണെന്നും സാനെ പറഞ്ഞു.

ഇന്ന് സാനെ ആണെങ്കിൽ നാളെ ഞാനൊ അല്ലായെങ്കിൽ മറ്റൊരു താരമോ ഇതുപോലെ പുറത്ത് ഇരിക്കേണ്ടി വരുമെന്നും ജീസുസ് പറഞ്ഞു. സാനെ ഇനി ടീമിൽ എത്തുമ്പോൾ താരത്തിന് മികച്ച ഫോമിൽ കളിക്കാൻ കഴിയട്ടെ എന്ന് ജീസുസ് ആശംസിക്കുകയും ചെയ്തു. പെപ് ഗ്വാർഡിയോളയുമായുള്ള പ്രശ്നമാണ് സാനെയ്ക്ക് ടീമിലെ സ്ഥാനം തെറിക്കാനുള്ള കാരണം എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ഗ്വാഡിയോള നിഷേധിച്ചു.

Previous articleസിംബാബ്‍വേയ്ക്ക് തിരിച്ചടി, അടുത്ത പരമ്പരകളില്‍ മുന്‍ നായകനില്ല
Next articleഡല്‍ഹി രഞ്ജി ടീമിനു പരിശീലക ഉപദേശകനായി എത്തുന്നത് ക്ലൂസ്നര്‍