വരാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ നിന്ന് തങ്ങളെ പുറത്താക്കുവാനുള്ള തീരമാനത്തിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ് ഉടമകള്‍. തങ്ങളെ ഇത്തരത്തില്‍ പുറത്താക്കുവാനുള്ള യാതൊരു അധികാരവും സിപിഎല്‍ ലിമിറ്റഡിനില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ക്കായി ഏതറ്റം വരെയും പോകുമെന്നാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി പുറത്ത് വിട്ട് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
ഫ്രാഞ്ചൈസിയെ പുറത്താക്കുവാനുള്ള കാരണം പുറത്ത് വിട്ടിട്ടില്ലെങ്കിലും ഈ വര്‍ഷം മുതല്‍ ടീമിന് ലീഗില്‍ കളിക്കാനാകില്ലെന്നും സെയിന്റ് ലൂസിയ അടിസ്ഥാനമാക്കി പുതിയ ടീമിനെ കൊണ്ടുവരുമെന്നുമാണ് ടൂര്‍ണ്ണമെന്റ് അധികാരികള്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെയുടന്‍ തന്നെ നിയമനടപടി ആരംഭിക്കുമെന്നാണ് സെയിന്റ് ലൂസിയ സ്റ്റാര്‍സ് ടീമുടമകള്‍ പറയുന്നത്.