CPL

അഫ്ഗാന്‍ താരങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടം വരെ തുടരും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടത്തിലും തുടരുവാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാനിസ്ഥാനിലെ ഷ്പാഗീസ ടി20 ലീഗ് ആരംഭിക്കുന്നുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആറ് താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റിന്റെ അവസാനം വരെ തുടരുവാന്‍ ബോര്‍ഡ് അവസരം നല്‍കുകയായിരുന്നു.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റിക്കി സ്കെറിറ്റും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഫര്‍ഹാന്‍ യൂസെഫ്സായിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. സെപ്റ്റംബര്‍ 6ന് ആണ് ഷ്പാഗീസ് ലീഗ് തുടങ്ങുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 10ന് നടക്കും.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ താരങ്ങള്‍ക്ക് അനുമതി കൊടുത്ത ശേഷമാണ് തങ്ങള്‍ ഷ്പാഗീസ ലീഗ് ഷെഡ്യൂള്‍ ചെയ്തതെന്നും അത് പരിഗണിച്ചാണ് താരങ്ങള്‍ക്ക് ഇളവ് നല്‍കിയതെന്നുമാണ് അറിയുവാന്‍ കഴിയുന്നത്. ഷ്പാഗീസ ലീഗ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ആ സ്ഥിതിയിലും താരങ്ങള്‍ക്ക് അനുമതി നല്‍കിയ ബോര്‍ഡ് തീരുമാനത്തെ സിപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പീറ്റ് റസ്സല്‍ പ്രകീര്‍ത്തിച്ചു.