സി പി എൽ പുതിയ സീസൺ ആഗസ്റ്റ് 17ന് ആരംഭിക്കും. ലീഗ് സെപ്തംബർ 24 വരെ നീണ്ടു നിൽക്കും. കരീബിയനിലെ അഞ്ച് രാജ്യങ്ങളിലായാകും കളി നടക്കുക. ഈ വർഷത്തെ സിപിഎല്ലിൽ ബാർബഡോസിലും മത്സരങ്ങൾ നടക്കും. സെന്റ് ലൂസിയയിൽ നിലവിലെ ചാമ്പ്യന്മാരായ ജമൈക്ക തലാവസ് സെന്റ് ലൂസിയ കിംഗ്സിനെ നേരിട്ടു കൊണ്ടാണ് സിപിഎൽ ആരംഭിക്കുന്നത്..

തുടർച്ചയായ മൂന്നാം വർഷവും ഇംഗ്ലണ്ടിൽ നടക്കുന്ന 100 ടൂർണമെന്റുമായി സി പി എൽ ഷെഡ്യൂൾ പോരിടേണ്ടി വരും. രണ്ടു ടൂർണമെന്റും ഒരേ സമയത്താണ് നടക്കുന്നത്. വെസ്റ്റിൻഡീസിൽ നിന്ന് ആകെ സുനിൽ നരേൻ മാത്രമാണ് ഇപ്പോൾ ഹണ്ട്രഡ് ടീമുമായി കരാറിൽ ഉള്ളൂ














