ന്യൂസിലാൻഡിൽ എത്തിയ 6 പാകിസ്ഥാൻ താരങ്ങൾക്ക് കോവിഡ് പോസിറ്റീവ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാൻഡ് പര്യടനത്തിനായി രാജ്യത്ത് എത്തിയ 6 പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് ആണ് 6 താരങ്ങൾ കൊറോണ പോസറ്റീവ് ആയ കാര്യം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച താരങ്ങളെ ക്വറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പരിശീലനം നടത്താനുള്ള അനുവാദവും പിൻവലിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ന്യൂസിലാൻഡ് പര്യടനത്തിനായി പാകിസ്ഥാൻ താരങ്ങൾ എല്ലാം ന്യൂസിലാൻഡിൽ എത്തിയത്. ന്യൂസിലാൻഡിലേക്ക് തിരിക്കുന്നതിന് മുൻപ് താരങ്ങൾ എല്ലാം കൊറോണ പരിശോധന നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാൽ ന്യൂസിലാൻഡിൽ എത്തിയതിന് ശേഷം നടത്തിയ ടെസ്റ്റിലാണ് 6 താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസം പരമ്പരക്കായി ന്യൂസിലാൻഡിൽ എത്തിയ പാകിസ്ഥാൻ താരങ്ങൾ ഐസൊലേഷൻ നിയമങ്ങൾ തെറ്റിച്ചതായും ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ 20ന് ആരംഭിക്കുന്ന പാകിസ്ഥാന്റെ ന്യൂസിലാൻഡ് പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്.