12000 ടെസ്റ്റ് റണ്ണുകള്‍ തികച്ച് കുക്ക്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 12000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ബാറ്റ്സ്മാന്‍ എന്ന ബഹുമതി ഇനി അലിസ്റ്റര്‍ കുക്കിനു. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ടെസ്റ്റിലെ നാലാം ദിവസമാണ് കുക്ക് ഈ ചരിത്ര നേട്ടത്തിനു അര്‍ഹനായത്. അത്ര സുഖകരമല്ലാത്തൊരു ആഷസ് പര്യടനത്തിലൂടെ കടന്ന് പോകുന്ന കുക്കിനും ഇംഗ്ലണ്ടിനും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു നിമിഷമാണ് ഇത്. നേട്ടം കൈവരിച്ച ശേഷം സിഡ്നിയിലെ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് താരത്തിന്റെ നേട്ടത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.

തന്റെ 152ാം ടെസ്റ്റ് കളിക്കുന്ന കുക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ജാക്വസ് കാലിസ്, രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര എന്നിവരുടെ ഒപ്പം ഈ നേട്ടം കൈവരിക്കുന്ന ആറാമനായി മാറി. 10 റണ്‍സ് നേടിയ കുക്കിനെ ലയണ്‍ പുറത്താക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാര്‍ഷ് സഹോദരന്മാര്‍ക്ക് ശതകം, അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ
Next articleതോൽ‌വിയിൽ നിന്ന് കരകയറാൻ ഡൽഹി ഡൈനാമോസ് ഇന്ന് ചെന്നൈയിനെ നേരിടും