മാര്‍ഷ് സഹോദരന്മാര്‍ക്ക് ശതകം, അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ അതിശക്തമായ നിലയില്‍. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 649/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. 303 റണ്‍സിന്റെ ലീഡോടു കൂടിയാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ചായ സമയത്ത് ഇംഗ്ലണ്ട്25/2 എന്ന നിലയിലായിരുന്നു.

തലേ ദിവസത്തെ സ്കോറായ 479 റണ്‍സിന്റെ കൂടെ 170 റണ്‍സ് കൂടി നേടിയ ശേഷമാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. നാലാം ദിവസം ലഞ്ചിനു ശേഷമാണ് ഡിക്ലറേഷന്‍ വന്നത്. 169 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയെ നയിച്ചത്. ഷോണ്‍ മാര്‍ഷ് 156 റണ്‍സ് നേടി റണ്‍ഔട്ട് ആയപ്പോള്‍ മിച്ചല്‍ മാര്‍ഷിനെ(101) ടോം കുറന്‍ പുറത്താക്കി. ടിം പെയിന്‍ 38 റണ്‍സുമായും പാറ്റ് കമ്മിന്‍സ് 24 റണ്‍സും നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial