ആശ്വാസ ജയവുമായി ദക്ഷിണാഫ്രിക്ക

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്ഥാന് പരാജയമായിരുന്നു ഫലം. ഇന്നലെ 89 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസിന്റെയും 31 റൺസുമായി പുറത്താകാതെ നിന്ന അല്ലാഹ് ഗാസാന്‍ഫറിന്റെയും ചെറുത്ത്നില്പ് മാത്രമാണ് അഫ്ഗാനിസ്ഥാനെ 169 റൺസിലേക്ക് എത്തിച്ചത്. 34 ഓവറില്‍ ആണ് അഫ്ഗാനിസ്ഥാന്‍ പുറത്തായത്.

69 റൺസുമായി പുറത്താകാതെ നിന്ന എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പാക്കിയത്. 3 വിക്കറ്റ് നഷ്ടത്തിൽ 33 ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ വിജയം. ടോണി ഡി സോര്‍സി(26), ട്രിസ്റ്റന്‍ സ്റ്റബ്സ് (26*) , ടെംബ ബാവുമ (22) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.