ആത്മവിശ്വാസം ഉയര്‍ത്തുന്ന വിജയം – ഓയിന്‍ മോര്‍ഗന്‍

Sports Correspondent

149/8 എന്ന നിലയിലേക്ക് വീണ ശേഷം 231 റണ്‍സ് നേടുകയും മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 207 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം വിജയം പിടിച്ചെടുത്ത് പരമ്പരയില്‍ ഒപ്പമെത്തിയ ഇംഗ്ലണ്ടിന്റെ പ്രകടനം ആത്മവിശ്വാസം ഉയര്‍ത്തുന്നതെന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍.

ഇംഗ്ലണ്ടിന് വേണ്ടി ബൗളര്‍മാര്‍ ബാറ്റ് ചെയ്ത രീതിയും ബൗള്‍ ചെയ്ത രീതിയും ഏറെ പ്രശംസനീയമാണെന്നാണ് ഇംഗ്ലണ്ട് നായകന്‍ പറഞ്ഞത്. ഈ അടുത്ത മത്സരങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ ടീം പന്തെറിഞ്ഞ ദിവസം കൂടിയായിരുന്നു ഇതെന്ന് മോര്‍ഗന്‍ കൂട്ടിചേര്‍ത്തു. ആദില്‍ റഷീദും ടോം കറനും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന്റെ അടിത്തറയെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

വിക്കറ്റുകള്‍ നേടി മാത്രമാണ് വിജയം പിടിച്ചെടുക്കുക എന്നത് അറിയാമായിരുന്നുവെന്നും അതാണ് താന്‍ ജോഫ്രയെയും വോക്സിനെയും അവസാനത്തേക്ക് നിലനിര്‍ത്താത്തെ വിക്കറ്റിനായി ശ്രമിച്ചതിന് കാരണമെന്നും മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.