ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് വെസ്റ്റിന്‍ഡീസ്

Sports Correspondent

Westindies

ബാര്‍ബഡോസിൽ ഇന്നലെ നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ ആധികാരിക വിജയവുമായി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 103 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 17.1 ഓവറിൽ വെസ്റ്റിന്‍ഡീസ് 9 വിക്കറ്റ് വിജയം നേടി.

ജേസൺ ഹോള്‍ഡര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ 49/7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകരുകയായിരുന്നു. ക്രിസ് ജോര്‍ദ്ദന്‍(28), ആദിൽ റഷീദ്(22) എന്നിവരുടെ ചെറുത്തുനില്പാണ് ടീമിനെ 103 റൺസിലേക്ക് എത്തിച്ചത്.

ബ്രണ്ടന്‍ കിംഗ് പുറത്താകാതെ 52 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 27 റൺസ് നേടി താരത്തിന് പിന്തുണയുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. 20 റൺസ് നേടിയ ഷായി ഹോപിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.