ഓസ്ട്രേലിയൻ ക്യാപ്റ്റനായി പാറ്റ് കമ്മിൻസിനെ നിയമിക്കണം എന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലർക്ക്. ടിം പെയ്‌നിന് കീഴിലെ ഓസ്‌ട്രേലിയൻ പ്രകടനങ്ങൾ അത്ര നല്ലതല്ലാത്തതും ഒപ്പം പെയ്‌നിന് ഫോമും ആണ് ഓസ്‌ട്രേലിയയെ ക്യാപ്റ്റനെ മാറ്റുന്നതിന് കുറിച്ചു ചിന്തിപ്പിക്കുന്നത്. പാറ്റ് കമ്മിൻസ് ആണ് ക്യാപ്ടൻസിക്ക് ഏറ്റവും അനുയോജ്യണ് എന്ന് ക്ലാർക്ക് പറയുന്നു. അവസാന രണ്ടു വർഷമായി ഓസ്‌ട്രേലിയ ടീമിന് വേണ്ടി എല്ലാ ഫോമാറ്റിലും മികവ് തെളിയിക്കാൻ കമ്മീൻസിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്മിൻസിനെ മൂന്ന് ഫോർമാറ്റിലും ക്യാപ്ടനാക്കണം എന്നു ക്ലാർക്ക് പറയുന്നു.
കമ്മിൻസ് യുവ താരമാണ് എന്നു തനിക്ക് അറിയാം. പക്ഷെ ന്യൂ സൗത്ത് വെയിൽസിന് വേണ്ടി കമ്മിൻസിനെ ലീഡർഷിപ്പ് എല്ലാവരും കണ്ടതാണ്. ലോകകപ്പ് മുന്നിൽ കണ്ടായിരിക്കണം ക്യാപ്റ്റൻസി ആർക്കെങ്കിലും കൊടുക്കുന്നത് എന്നും ക്ലാർക്ക് പറഞ്ഞു. കമ്മീൻസിന് പരിചയസമ്പത്തു കുറവുണ്ടെങ്കിൽ അത് നൽകാൻ വാർണറിനെയും സ്മിത്തിനെയും പോലുള്ള ഒരുപാട് താരങ്ങൾ ചുറ്റും ഉണ്ട് എന്നും ക്ലാർക്ക് പറഞ്ഞു.