തന്റെ അഭിലാഷമായ പൈലറ്റ് ആവുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനായി ക്രിക്കറ്റ് മതിയാക്കി യുവ താരം. ഏഷ്യ കപ്പില്‍ പങ്കെടുത്ത ഹോങ്കോംഗിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍ ആണ് ക്രിക്കറ്റിന്റെ എല്ലാവിധ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്. കുറച്ച് കാലമായി വിദ്യാഭ്യാസത്തെ ക്രിക്കറ്റിനായി മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താനെന്ന് പറഞ്ഞ കാര്‍ട്ടര്‍ തന്റെ ആഗ്രഹം തേടുവാന്‍ താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ക്രിക്കറ്റിനോട് വിട പറയുകയാണ് നല്ലതെന്നും തോന്നുന്നതായി പറഞ്ഞു.
ഹോങ്കോംഗിനായി 11 ഏകദിനങ്ങളിലും 10 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം 2015ലാണ് തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്. ഹോങ്കോംഗിലെ ക്രിക്കറ്റ് വളറുവാന്‍ സര്‍ക്കാരിന്റെയും ഐസിസിയുടെയും പിന്തുണ ഏറെ ആവശ്യമാണെന്നും കാര്‍ട്ടര്‍ പറഞ്ഞു. ഹോങ്കോംഗ് ക്രിക്കറ്റിലെ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ അത് മാത്രം ഇവിടെ കളിയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്പെടുമെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.