ക്രൈസ്റ്റ്ചര്‍ച്ചില്‍ ബാബര്‍ അസമിന്റെ സേവനം പാക്കിസ്ഥാന് ലഭിയ്ക്കില്ല

Sports Correspondent

ന്യൂസിലാണ്ടിനെതിരെ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലും പാക്കിസ്ഥാന് ബാബര്‍ അസമിന്റെ സേവനം ലഭ്യമാകില്ല. താരം പരിശീലനത്തിനായി മടങ്ങിയെത്തിയെങ്കിലും തള്ള വിരലിന് വേദന അനുഭവപ്പെട്ടതിനാല്‍ താരത്തെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കുകയായിരുന്നു.

ഇതോടെ ക്രൈസ്റ്റ്ചര്‍ച്ചിലും പാക്കിസ്ഥാനെ നയിക്കുക മുഹമ്മദ് റിസ്വാനാണെന്ന് ഉറപ്പാകുകയായിരുന്നു. നാളെയാണ് രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കുന്നത്.