ഇംഗ്ലണ്ടിനെതിരെ തന്റെ പതിവു ശൈലിയില്‍ വെടിക്കെട്ട് ഇന്നിംഗ്സോ കൂറ്റന്‍ സ്കോറോ നേടുവാന്‍ ക്രിസ് ഗെയിലിനു സാധിച്ചില്ലെങ്കിലും 36 റണ്‍സ് നേടി താരം പുറത്തായപ്പോള്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന ബഹുമതി ക്രിസ് ഗെയില്‍ സ്വന്തമാക്കി. 1632 റണ്‍സാണ് ക്രിസ് ഗെയിലിന്റെ ഇംഗ്ലണ്ടിനെതിരെയുള്ള ഇപ്പോളത്തെ നേട്ടം. 4 ശതകങ്ങളും 8 അര്‍ദ്ധ ശതകങ്ങളഉം നേടിയ താരം കുമാര്‍ സംഗക്കാര നേടിയ 1625 റണ്‍സിനെയാണ് ഇന്നത്തെ പ്രകടനത്തില്‍ മറികടന്നത്.
146 ഫോറുകളും 85 സിക്സുകളും ക്രിസ് ഗെയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു താരവും ഇത്രയും അധികം സിക്സുകള്‍ ഒരു എതിര്‍ ടീമിനെതിരെ നേടിയിട്ടില്ല എന്നതും ഗെയിലിന്റെ നേട്ടത്തെ വലുതാക്കുന്നു.