ഇന്ത്യൻ വെറ്ററൻ പ്രീമിയർ ലീഗിൽ ക്രിസ് ഗെയ്ൽ തെലങ്കാന ടൈഗേഴ്സിനെ നയിക്കും

Newsroom

Picsart 24 02 09 01 21 10 105
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വെറ്ററൻ പ്രീമിയർ ലീഗിൻ്റെ (ഐവിപിഎൽ) ഉദ്ഘാടന പതിപ്പിൻ്റെ ആദ്യ പതിപ്പിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തെലങ്കാന ടൈഗേഴ്സിനെ നയിക്കും. ഗെയിലിനെ ക്യാപ്റ്റൻ ആയി നിയമിച്ചുള്ള പ്രഖ്യാപനം വന്നു‌. ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ് ഗെയ്ൽ.
ഗെയ്ല് 24 02 09 01 20 30 627

2024 ഫെബ്രുവരി 23 മുതൽ മാർച്ച് 3 വരെ ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് ഐവിപിഎൽ ആദ്യ സീസൺ നടക്കുക. മുൻ വെസ്റ്റ് ഇൻഡീസ് താരം റിക്കാർഡോ പവൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുദീപ് ത്യാഗി് മൻപ്രീത് ഗോണി എന്നിവരും തെലങ്കാന ടൈഗേഴ്‌സ് നിരയിൽ ഗെയ്‌ലിനൊപ്പം ഉണ്ട്.

സെവാഗ്, മുനാഫ് പട്ടേൽ, സുരേഷ് റെയ്‌ന, രജത് ഭാട്ടിയ, പ്രവീൺ കുമാർ, യൂസുഫ് പത്താൻ, ഗിബ്സ് തുടങ്ങിയ വെറ്ററൻ താരങ്ങളും ടൂർണമെന്റിന്റെ ഭാഗമാകും.