കുടുംബാംഗത്തിന്റെ മരണം, ഇംഗ്ലണ്ട് പരിശീലകൻ സിൽവർവുഡ് നാട്ടിലേക്ക് തിരിക്കും

Staff Reporter

കുടുംബാംഗത്തിന്റെ മരണം മൂലം ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡ് ഇംഗ്ലണ്ടിലേക്ക് തിരിക്കും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് പരിശീലകൻ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന കാര്യം അറിയിച്ചത്. മുഖ്യ പരിശീലകന്റെ അഭാവത്തിൽ സഹ പരിശീലകൻ ഗ്രഹാം തോർപ്പും പോൾ കോളിങ്‌വുഡും കൂടാതെ ക്യാപ്റ്റൻ ജോ റൂട്ടും ടീമിന്റെ ചുമതലകൾ ഏറ്റെടുക്കും. ന്യൂസിലാൻഡിനെതിരെ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിവസം മാത്രമാവും ഇംഗ്ലണ്ട് പരിശീലകൻ നാട്ടിലേക്ക് തിരിക്കുക.

നാളെയാണ് ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരം. ആദ്യത്തെ മത്സരം തോറ്റ ഇംഗ്ലണ്ട് രണ്ടു മത്സരങ്ങൾ ഉള്ള പരമ്പരയിൽ 1-0ന് പിറകിലാണ്. ട്രെവർ ബേലിസ്സിന് പകരം ഇംഗ്ലണ്ട് പരിശീലക സ്ഥാനം ഏറ്റെടുത്ത ക്രിസ് സിൽവർവുഡിന്റെ ആദ്യ പരമ്പരയായിരുന്നു ന്യൂസിലാൻഡിനെതിരെയുള്ളത്.