ഇപ്പോളത്തെ സാഹചര്യത്തില്‍ ഓസ്ട്രേലിയയ്ക്ക് കൊടുക്കുവാനുള്ള ഗഡു മുഴുവനായി നല്‍കാനാകില്ലെന്നും ഫെയര്‍ വാല്യൂ കണക്കാക്കി മാത്രമേ ബോര്‍ഡിന് തങ്ങള്‍ പണം നല്‍കുകയുള്ളുവെന്നും അറിയിച്ച് ചാനല്‍ സെവന്‍. ഓസ്ട്രേലിയന്‍ ബോര്‍ഡിന് 25 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ആയിരുന്നു ചാനല്‍ സെവന്‍ കൊടുക്കാനുണ്ടായിരുന്നത് എന്നാല്‍ ഓസ്ട്രേലിയന്‍ സമ്മര്‍ ഷെഡ്യൂള്‍ പോലും പുറത്ത് വിടാത്ത സാഹചര്യത്തില്‍ ഈ തുക നല്‍കുവാനാകില്ലെന്നാണ് ചാനല്‍ സെവന്‍ പറയുന്നത്.
നേരത്തെ പ്രഖ്യാപിക്കേണ്ടിയിരുന്ന ഷെഡ്യൂളിന് പകരമുള്ള പുതിയ ഷെഡ്യൂളിന് അനുസരിച്ച് ചാനല്‍ തന്നെ നിയമിച്ച വിദഗ്ധന്റെ അഭിപ്രായം കൂടി പരിഗണിച്ച ഫെയര്‍ വാല്യു അനുസരിച്ചാണ് ഈ തുക കൈമാറുന്നതെന്നും ചാനല്‍ വക്താവ് അറിയിച്ചു. കഴിഞ്ഞാഴ്ച 450 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ബോര്‍ഡിന് ചാനല്‍ നിയമ നോട്ടീസ് നല്‍കിയിരുന്നു.