ഇംഗ്ലണ്ടിനെതിരെ പേസ് നിരയെ മാത്രം ആശ്രയിക്കില്ല

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള ബേ ഓവല്‍ ടെസ്റ്റില്‍ കരുത്തരായ പേസ് ബൗളിംഗ് നിരയെ മാത്രം ആശ്രയിച്ചാവില്ല ന്യൂസിലാണ്ട് കളത്തിലിറങ്ങുകയെന്ന് പറഞ്ഞ് കോച്ച് ഗാരി സ്റ്റെഡ്. ബേ ഓവലിലെ വിക്കറ്റ് പെട്ടെന്ന് വേഗത കുറയുന്ന ഒന്നാണെന്നും അതിനാല്‍ തന്നെ സ്പിന്നര്‍ മിച്ചല്‍ സാന്റനറിനെ ഒഴിവാക്കി പേസ് പടയെ മാത്രം ന്യൂസിലാണ്ട് ആശ്രയിക്കുവാനുള്ള സാധ്യത വളരെ കുറവാണെന്ന് സ്റ്റെഡ് പറഞ്ഞു.

ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍, മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നീ ലോകോത്തര താരങ്ങള്‍ തനിക്ക് സെലക്ഷന്‍ തലവേദനയാണ് സൃഷ്ടിക്കുന്നതെന്നും ഗാരി സ്റ്റെഡ് വിശദമാക്കി.