ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-നുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യ ദുബായിൽ ഒരു പരിശീലന മത്സരം കളിക്കുമെന്ന് റിപ്പോർട്ട്. പങ്കെടുക്കുന്ന എട്ട് ടീമുകൾക്കുള്ള പരിശീലന സൗകര്യങ്ങളും സന്നാഹ ഷെഡ്യൂളുകളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അന്തിമമാക്കി വരികയാണ്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിയിൽ ആകും നടക്കുന്നത്.
ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 ന് ആണ് ആരംഭിക്കും, കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ടൂർണമെൻ്റ് ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡുമായി കളിക്കും. ടൂർണമെൻ്റിന് മുന്നോടിയായി ടീമുകൾ അടുത്ത മാസം ആദ്യ ആഴ്ച മുതൽ പാകിസ്ഥാനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.