ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ദുബായിലേക്ക് പുറപ്പെടും. മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമായി, ടൂർണമെന്റിന് മുമ്പ് ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടക്കുന്നത്. സന്നാഹ മത്സരങ്ങളൊന്നും ഇന്ത്യ ദുബൈയിൽ കളിക്കില്ല. ഇംഗ്ലണ്ടിനെതിരായ 3-0 പരമ്പരയിലെ മികച്ച വിജയത്തിന് ശേഷം ആത്മവിശ്വാസത്തോടെയാണ് ടീം ഈ വലിയ ടൂർണമെന്റിനായി എത്തുന്നത്.

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ തങ്ങളുടെ ചാമ്പ്യൻസ് ട്രോഫി കാമ്പെയിന് തുടക്കം കുറിക്കുന്നത്. മറ്റൊരു ഐസിസി ട്രോഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ടീം തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്താൻ ആകും എന്ന് തന്നെ വിശ്വസിക്കുന്നു.