2025-ൽ പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കില്ലെന്ന് റിപ്പോർട്ട്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) റിപ്പോർട്ട് പ്രകാരം, ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയെ ആണ് സന്നാഹ മത്സരമായി കണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സന്നാഹ മത്സരങ്ങൾ വേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരി 15-ന് ടീം ദുബായിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ ആതിഥേയരായ പാകിസ്താൻ മൂന്ന് സന്നാഹ മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവർ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരായ മൂന്ന് സന്നാഹ മത്സരങ്ങളുടെ ഫിക്സ്ചർ ഇന്ന് പ്രഖ്യാപിച്ചു.